മണിയൂര്‍: മണിയൂര്‍ ജനത ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജീവന് രക്ഷാ പരിശീലന പരിപാടിയില്‍ നിത്യജീവിതത്തിലുണ്ടാവാനിടയുള്ള അപകടങ്ങളില്‍
നിന്നും രക്ഷനേടാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ പരിശീലിപ്പിച്ചു. സിപിആര്‍, അടുക്കളില്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ വിവിധ തരം ലീക്കുകള്‍, തീപ്പൊള്ളല്‍, പാമ്പുകടി എന്നിവക്കുള്ള പ്രാഥമിക ചികിത്സ രീതികള്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്. വടകര് ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഷിജു.ടി.പി പരിശീലനത്തിന് നേതൃത്വം നല്കി ജനത ലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ ടി.വി.സരോജിനി അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ.രാഗിഷ സ്വാഗതവും ഷീജ.ടി.പി നന്ദിയും പറഞ്ഞു.















