വടകര: മണിയൂര് മങ്കരയിലെ പോക്സോ കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ഇക്കാര്യത്തില് സര്ക്കാര് അപ്പീല് പോകണമെന്നും
സിപിഎം. കേസിന് ആസ്പദമായ സംഭവം നടന്നിട്ട് പ്രതി ഗള്ഫിലേക്ക് കടന്നു കളയുകയാണ് ഉണ്ടായത്. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചുണ്ടെന്നും ഉടനെ അദ്ദേഹത്തെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല് ഈയടുത്ത ദിവസം പ്രതി നാട്ടിലെത്തുകയും ജാമ്യത്തില് ഇറങ്ങുകയും ചെയ്തത് ഉന്നതങ്ങളില് നിന്നുള്ള ഇടപെടലിന്റെ ഫലമായിട്ടാണ്. ഇതിന് കൂട്ടു നിന്ന പോലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും സര്ക്കാര് അപ്പീല് പോകണമെന്നും മണിയൂര് ലോക്കല് കമ്മിറ്റി സെക്രട്ടറി ബി.സുരേഷ്ബാബു പ്രസ്താവനയില് ആവശ്യപ്പെട്ടു.
















