വടകര: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു നിര്മിച്ച ലിങ്ക് റോഡില് ബസ് പാര്ക്കിംഗ് ആരംഭിച്ചതോടെ നഗരത്തില് അപകടങ്ങളും ഗതാഗത പ്രശ്നങ്ങളും
രൂക്ഷമായതായി വടകര മര്ച്ചന്റ് അസോസിയേഷന് ഭാരവാഹികളുടെ യോഗം വിലയിരുത്തി. ബസ് പാര്ക്കിംഗ് പഴയ സ്റ്റാന്ഡിലേക്ക് മാറ്റണമെന്ന തീരുമാനം നടപ്പാക്കാത്തതില് പ്രതിഷേധിച്ച് സമരപരിപാടികള്ക്ക് നേതൃത്വം നല്കാനും അനുകൂലയ തീരുമാനം ഉണ്ടായില്ലെങ്കില് കടകളടച്ച് സമരം നടത്താനും യോഗം തീരുമാനിച്ചു.
കലക്ടര് വിളിച്ചുചേര്ത്ത യോഗത്തില് മുനിസിപ്പല് ചെയര്മാന്, പോലീസ് അധികാരികള്, ആര്ടിഒ, വ്യാപാരി സംഘടന, ബസ് ഓണേഴ്സ്, തൊഴിലാളി യൂണിയന്, ട്രാഫിക് റെഗുലേറ്ററി അതോറിറ്റി പ്രതിനിധികള് തുടങ്ങിയവര് പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഒക്ടോബര് 15 മുതല് ബസ് പാര്ക്കിംഗ് പഴയ സ്റ്റാന്ഡിലേക്ക് മാറ്റാന് തീരുമാനിച്ചത്. എന്നാല്
തീരുമാനമെടുത്തിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തത് വ്യാപാരികള്ക്കിടയില് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ബസ് സ്റ്റാന്ഡ് പരിസരത്ത് വലിയ വാടക നല്കി വ്യാപാരം നടത്തുന്ന കച്ചവടക്കാര് ബസ് പാര്ക്കിംഗ് മാറ്റിയതിനെത്തുടര്ന്ന് പ്രതിസന്ധിയിലാണെന്നും അവരുടെ വ്യാപാരത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. നഗരത്തിലെ ഗതാഗതക്കുരുക്കും അപകടസാധ്യതയും വര്ധിപ്പിക്കുന്ന നിലവിലെ സാഹചര്യം അവസാനിപ്പിച്ച്, അധികൃതര് അടിയന്തരമായി ഇടപെട്ട് മുന് തീരുമാനപ്രകാരം ബസ്
പാര്ക്കിംഗ് പഴയ ബസ് സ്റ്റാന്ഡിലേക്ക് മാറ്റണമെന്നു യോഗം ആവശ്യപ്പെട്ടു. അനുകൂല തീരുമാനം ഉടന് ഉണ്ടാകാത്തപക്ഷം കടയടപ്പ് അടക്കമുള്ള സമരവുമായി മുന്നോട്ടു പോകാന് വടകര മര്ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു
അസോസിയേഷന് പ്രസിഡന്റ് രഞ്ജിത്ത് കല്ലാട്ട് അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി മജീഷ് കുമാര്, വൈസ് പ്രസിഡന്റ് മുഹമ്മദലി, ട്രഷറര് രതീഷ് ബാബു, വൈസ് പ്രസിഡന്റ് ഒ.കെ. സുരേന്ദ്രന് സെക്രട്ടറിമാരായ കെ.കെ. അജിത്, അമല് അശോക്, സുധീര് കുമാര് എന്നിവര് പ്രസംഗിച്ചു.
















