നാദാപുരം: തൊട്ടില്പാലത്തു നിന്നു ദുരൂഹസാഹചര്യത്തില് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി. പാലക്കാട് പുതുശേരിയില് നിന്നാണ് തൊട്ടില്പാലം പൊലീസ്
സംഘം അനുമോളയെും സുഹൃത്ത് വടകര തോടന്നൂര് സ്വദേശി അബ്ദുള് സമദിനെയും കസ്റ്റഡിയിലെടുത്തത്. ഇവിടെ വീട് വാടകയ്ക്കെടുത്തു താമസിച്ചു വരികയായിരുന്നു. അബ്ദുള് സമദിന്റെ ഫോണ് നമ്പര് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് അനുമോളെ കണ്ടെത്താന് സഹായിച്ചത്. അനുമോളുടെ കുടുംബം നല്കിയ ഹെബിയസ് കോര്പ്പസ് ഹര്ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരെയും കണ്ടെത്തിയത്. കൗണ്സിലിങിനു ശേഷം കോടതിയില് ഹാജരാക്കും.
പത്തുവര്ഷം മുമ്പ് മാരക രോഗത്തെ തുടര്ന്നു ഭര്ത്താവിന്റെ കരള് മാറ്റിവച്ച അനുമോളുടെ
തിരോധാനം വലിയ ദൂരൂഹതയുണ്ടാക്കിയിരുന്നു.
അഞ്ചാം തിയതിയാണു തൊട്ടില്പാലം മൊയിലോത്തറ ജിഎല്പിഎസിലെ അധ്യാപിക അനുമോളെ കാണാതായത്. സ്കൂളിലേക്കു പോയതായിരുന്നു അധ്യാപിക. അഞ്ചാം തിയതിക്കുശേഷം അനുമോളുടെ ഫോണ് സ്വിച്ച് ഓണ് ആയിട്ടില്ല. വൈഫൈ വഴി വാട്സ് ആപ്പ് മാത്രമാണ് ഉപയോഗിക്കുന്നത്. ഈ ലൊക്കേഷന് വെച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാടു നിന്ന് ഇവരെ കണ്ടെത്തുന്നത്.
തോടന്നൂര് സ്വദേശി അബ്ദുള് സമദും അനുമോളും ഒന്നിച്ചാണുള്ളതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ പേരില് ഏഴ് സിം കണക്ഷനുകളുണ്ട്. ഇതില് നിന്നുള്ള കോള് വിവരങ്ങള്ക്കായി തൊട്ടില്പാലം പൊലീസ് സൈബര് സെല്ലിനു കൈമാറിയിട്ടുണ്ട്.
















