
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്ഡിലെ മഠത്തും താഴെ കുനിയില് ആവണിയുടെ കിഡ്നി മാറ്റിവെക്കല് ശസ്ത്രക്രിയക്കായി ചേന്ദമംഗലം യൂണിറ്റി റസിഡന്സ്
അസോസിയേഷന് സാമ്പത്തിക സഹായം നല്കി. റസിഡന്സ് അസോസിയേഷന് അംഗങ്ങളായ കുടുംബങ്ങളില് നിന്ന് സമാഹരിച്ച തുകയാണ് ചികിത്സാനിധിയിലേക്ക് കൈമാറിയത്.
അസോസിയേഷന് ഹാളില് നടന്ന ചടങ്ങില് അസോസിയേഷന് പ്രസിഡന്റ് സതീശന് ലയാലയം, സെക്രട്ടറി രജീഷ് എ.കെ, ട്രഷറര് പ്രേമന് എ.കെ എന്നിവര് ചേര്ന്ന് തുക ചികിത്സാ കമ്മിറ്റി ജനറല് കണ്വീനര് എന്.ടി. ഷാജിക്ക് തുക കൈമാറി.
ചടങ്ങില് ചികിത്സാ കമ്മിറ്റി ട്രഷറര് വി.പി. ജിതേഷ്, എം. അശോകന്, പ്രസാദ് വിലങ്ങില്, റസിഡന്സ് അസോസിയേഷന് കമ്മിറ്റി അംഗങ്ങള് എന്നിവര് സംബന്ധിച്ചു.
















