
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്ഡില് വൈക്കിലശ്ശേരി തെരുവിലെ ആവണിയുടെ കിഡ്നി മാറ്റിവെക്കല് ശസ്ത്രക്രിയക്ക് ധനസഹായം സമാഹരിച്ച് ‘സൗഹൃദം
കൂട്ടായ്മ’. കൂട്ടായ്മയിലെ അംഗങ്ങളില് നിന്ന് സമാഹരിച്ച തുക ചികിത്സാ കമ്മിറ്റി ഭാരവാഹികള്ക്ക് കൈമാറി.
കെ.ടി.കെ. രാജനില് നിന്ന് ചികിത്സാ കമ്മിറ്റി ജനറല് കണ്വീനര് എന്.ടി. ഷാജി, ട്രഷറര് വി.പി. ജിതേഷ് എന്നിവര് ചേര്ന്ന് ധനസഹായം ഏറ്റുവാങ്ങി. ചടങ്ങില് ചികിത്സാ കമ്മിറ്റി അംഗങ്ങളായ എം. അശോകന്, പ്രസാദ് വിലങ്ങില്, എന്. പ്രഭാകരന്, സൗഹൃദം കൂട്ടായ്മയിലെ അംഗങ്ങള് തുടങ്ങിയവര് പങ്കെടുത്തു.
















