തിരുവള്ളൂര്: തോടന്നൂര് ബിആര്സിയില് നിന്നു ജില്ല ഇന്ക്ലൂസീവ് ഗെയിംസില് പങ്കെടുക്കുന്ന കായിക താരങ്ങളുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് തിരുവള്ളൂര് ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് എല് വി രാമകൃഷ്ണന് നിര്വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഈസ്റ്റ് ഹില് ഫിസിക്കല് എജ്യുക്കേഷന് ഗ്രൗണ്ടില് നടക്കുന്ന ഗെയിംസ് മത്സരങ്ങളില് 25 കായിക താരങ്ങളാണ് തോടന്നൂരില് നിന്നു പങ്കെടുക്കുന്നത്. ഫ്ലാഗ് ഓഫ് ചടങ്ങില് തോടന്നൂര് ബിപിസി എം.എം. മുഹമ്മദ്, തന്വീര് കെ വി, കൃഷ്ണകുമാര് കെ, ഹമീദ്, രാജേഷ് ടി കെ, രാഗേഷ്, രതീശന് തുടങ്ങിയവര് സംസാരിച്ചു.
















