
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്ഡ് നിവാസി ആവണിയുടെ കിഡ്നി മാറ്റിവെക്കല് ശസ്ത്രക്രിയക്കായി പതിനൊന്നാം വാര്ഡ് കമ്മിറ്റി ധനസമാഹരണം നടത്തി.
വാര്ഡില് രൂപവത്കരിച്ച കമ്മിറ്റിയുടെ നേതൃത്വത്തില് സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
പതിനൊന്നാം വാര്ഡ് കമ്മിറ്റി പ്രസിഡന്റ് ബിജു മലയില്, സെക്രട്ടറി ഷൈലേഷ് മലയില്, വാര്ഡ് മെമ്പര് രാജേഷ് ചോറോട് എന്നിവരില് നിന്ന് ചികിത്സാ കമ്മിറ്റി ജനറല് കണ്വീനര് എന്.ടി. ഷാജി തുക ഏറ്റുവാങ്ങി. ചടങ്ങില് കമ്മിറ്റി അംഗങ്ങളായ എം. അശോകന്, പ്രസാദ് വിലങ്ങില്, വാര്ഡ് വികസന സമിതി അംഗങ്ങളായ സുഭാഷ് സി.എച്ച്, ഷിനിത ചെറുവത്ത്, സത്യനാഥന് സി.എച്ച്. എന്നിവര് പങ്കെടുത്തു.
















