
മാഹി: ഭാവിയിലെ വിജയത്തിലേക്കുള്ള ശരിയായ വഴികള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മാഹി മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി ശില്‍പശാല
സംഘടിപ്പിച്ചു. അബുദാബി മാഹി വെല്‍ഫെയര്‍ അസോസിയേഷനും സി.ജി. മാഹി ചാപ്റ്ററും സംയുക്തമായി ‘What Next? What for Future?’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങള്‍, ഭാവിയിലെ തൊഴില്‍ സാധ്യതകള്‍, അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ട രീതികള്‍, ഭാവിയിലെ വിജയത്തിന് ആവശ്യമായ കഴിവുകള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കുകയായിരുന്നു ശില്‍പശാലയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ചോദ്യോത്തരവേളയും
ഒരുക്കിയിരുന്നു. മാഹി ഡയാലിസിസ് സെന്ററില്‍ നടന്ന പരിപാടിയില്‍ സി.ജി. മാഹി ചാപ്റ്റര്‍ പ്രസിഡന്റ് ടി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സി.ജി. കരിയര്‍ കൗണ്‍സിലറും മോട്ടിവേറ്ററുമായ ജംഷീദ ക്ലാസിന് നേതൃത്വം നല്‍കി. കോ-ഓര്‍ഡിനേറ്റര്‍ റഫീദ മജീദ് സ്വാഗതവും ലുബ്ന നന്ദിയും പറഞ്ഞു.
കുട്ടികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി വളര്‍ത്തുന്നതിനും ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ക്ക് അവരെ സജ്ജരാക്കുന്നതിനുമായി മാഹിയില്‍ ഒരു ‘സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍’ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായാണ് ശില്‍പശാല സംഘടിപ്പിച്ചത്. മാഹി, അഴിയൂര്‍, ന്യൂ മാഹി പ്രദേശങ്ങളിലെ നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

വ്യായാമം ഇല്ലാതെയും
തെറ്റായ ഭക്ഷണ രീതികളും
രോഗസാധ്യതയിലേക്ക് വിരൽ ചൂണ്ടുകയാണ്.
അവിടെ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിനെ കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















