വടകര: പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ ഡയറ്റുമായി സഹകരിച്ച് മൂന്നാമത് പ്രൊഫ. ശോഭീന്ദ്രന്‍ അനുസ്മരണം ‘വിദ്യാര്‍ഥികളുടെ ഗ്രീന്‍ പാര്‍ലമെന്റ്’ ആയി നടത്തി. വടകര
പുത്തൂരിലെ ഡയറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എച്ച്ആര്‍ഡിഎഫ്) ചെയര്‍മാന്‍ ഡോ. ഹുസൈന്‍ മടവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള രണ്ടാമത് പ്രൊഫ. ശോഭീന്ദ്രന്‍ പുരസ്‌കാരം ഇരിങ്ങാലക്കുട സ്വദേശി കാവല്ലൂര്‍ ഗംഗാധരന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു.കെ.അബ്ദുന്നാസര്‍ സമ്മാനിച്ചു. ചലച്ചിത്ര അക്കാദമി റീജനല്‍ കോഡിനേറ്റര്‍ നവീന വിജയന്‍ മുഖ്യാതിഥി ആയി. ദേശീയ കര്‍ഷക പുരസ്‌കാര ജേതാവ് കെ.ബി.ആര്‍.കണ്ണന്‍ ശോഭീന്ദ്ര വനം പദ്ധതി ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കുമുള്ള വൃക്ഷത്തൈകള്‍ ബിനീഷ് താമരശ്ശേരി സൗജന്യമായി എത്തിച്ച് നല്‍കി. വിദ്യാര്‍ഥികള്‍ക്ക് ആര്‍.ജയന്ത്കുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശങ്കരനാരായണന്‍ മഞ്ചേരി, മണലില്‍ മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് ഓര്‍മ മരം നട്ടു. ഡോ. കെ.രാഗിഷ, പപ്പന്‍ നരിപ്പറ്റ, പി.പി.രാജന്‍, വിജയന്‍ പെരിങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി സെഡ്.എ.സല്‍മാന്‍ സ്വാഗതവും അനുസ്മരണ പ്രോഗ്രാം കോഡിനേറ്റര്‍ സരസ്വതി
ബിജു നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ ഗ്രീന്‍ പാര്‍ലമെന്റില്‍ ‘മനുഷ്യവന്യജീവി സംഘര്‍ഷം’, ‘കേരളത്തിലെ ജൈവവൈവിധ്യം നേരിടുന്ന വെല്ലുവിളികള്‍’ എന്നീ വിഷയങ്ങള്‍ ചൈത്ര ഭഗവതി പറമ്പ്, ഡോ. ദിലീപ് കോട്ടേമ്പ്രം എന്നിവര്‍ അവതരിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകരായ സി.കെ.രാജലക്ഷ്മി, ജി.കെ.പ്രശാന്ത്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജിലെയും ഡയറ്റിലെയും വിദ്യാര്‍ഥികളായ യു.എസ്.അഞ്ചു കൃഷ്ണ, എസ്.മയൂഖ, പി.പി.ശ്രീരാഗ്, എന്‍.ആവണി, കെ.കെ.ജയലക്ഷ്മി, എം.ചന്ദന, പി.കെ.അനഘ, എ.ജെ.പാര്‍വണേന്ദു, ആര്‍.ശ്രേയ, കെ.നിവേദ്യ, കെ.ഐശ്വര്യ, ആയിഷ ഹന്നന്‍, കെ.സിയ, പി.ആദിത്യ എന്നിവര്‍ പാനലിസ്റ്റുകള്‍ ആയി. സഫീറ നസീര്‍, ബിനീഷ് താമരശ്ശേരി, ഹാഫിസ് വലിയ പറമ്പത്ത്, അംബുജാക്ഷന്‍ തൊട്ടില്‍പാലം എന്നിവര്‍ സെഷനുകള്‍ നിയന്ത്രിച്ചു. നിര്‍മ്മല ജോസഫ് പ്രകൃതി വന്ദനം നടത്തി.















