
ന്യൂഡൽഹി: മുതിർന്ന ബി.ജെ,.പി നേതാവ് ഓംപ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണറാകും. നിലവിൽ സിക്കിം ഗവർണറാണ്. കേരളത്തിന്റെ ഇപ്പോഴത്തെ ഗവർണർ
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട് ഗവർണറാകും. കേരളത്തിനൊപ്പം തമിഴ്‌നാടിന്റെ അധിക ചുമതലയും നിർവഹിച്ചു വരികയായിരുന്നു ആർലേക്കർ. സുധ യാദവാണ് കർണാടകത്തിന്റെ പുതിയ ഗവർണർ.. ദുഷ്യന്ത് ഗൗതം സിക്കിമിലും ബ്രജ് മോഹൻ റാം ഒഡിഷയിലും ഗവർണറാകും. ധാൽ സിംഗ് ബിസേനിനെ ഉത്തരഖണ്ഡ് ഗവർണറായും നിയമിച്ചു.
രാജസ്ഥാനിലെ പാലി ജില്ലയില്‍ ജനിച്ച ഓംപ്രകാശ് മാഥൂര്‍ ആര്‍എസ്എസ് പ്രചാരകനായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായും ബിജെപി സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളാണ്. മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിന്റെ ചുമതലയുള്ള ബിജെപി നേതാവായിരുന്നു മാഥൂര്‍.
















