
വടകര: പതിമൂന്നു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന പരാതിയുമായി നാട്ടുകാര്‍ ബാങ്ക് റോഡിലെ പ്രതിയുടെ വീട്ടിലേക്ക് മാര്‍ച്ച്
നടത്തി. പോലീസ് കേസെടുത്ത ശേഷം മുങ്ങിയ പ്രതി ഒരാഴ്ച മുമ്പാണ് ബാങ്ക് റോഡിലെ വീട്ടിലെത്തിയതെന്നാണ് പൗര സമിതിയുടെ ആരോപണം. എന്നാല്‍ കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചെന്നാണ് പോലീസ് പറയുന്നത്. പ്രതി റഫീക്കിന്റെ മകന്റെ നിക്കാഹായിരുന്നു തിങ്കളാഴ്ച. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് പീഡനത്തിനിരയായ കുട്ടിയുടെ നാട്ടുകാര്‍ സംഘടിച്ചെത്തി വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. മങ്കരയിലെ പൗര സമിതിയുടെ
നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് വീടിനു മുന്നില്‍ പോലീസ് തടഞ്ഞതോടെ വടകര-തിരുവള്ളൂര്‍ റോഡില്‍ ഗതാഗതം നിലച്ചു. മൂന്നു മണിക്കൂറോളം കഴിഞ്ഞ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇന്നത്തേത് സൂചനാസമരമാണെന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും സമരം ശക്തമാക്കുമെന്ന് പൗരസമിതി മുന്നറിയിപ്പ് നല്കി.
















