
നാദാപുരം: വാഹന പരിശോധനക്കിടയില്‍ ഏഴര ലിറ്റര്‍ വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പെരിങ്ങത്തൂര്‍-നാദാപുരം സംസ്ഥാന പാതയില്‍ തൂണേരിയില്‍ വാഹന പരിശോധനയിലാണ് വിലങ്ങാട് കെട്ടില്‍ ഉന്നതിയില്‍ സുനീഷിനെ നാദാപുരം
എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കെ. ജയനും സംഘവും പിടികൂടിയത്. സിഇഒ മാരായ ടി. സനു, പി. ലിനീഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.















