
കക്കട്ടില്‍: എസ്‌ഐആറുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെഎസ്എസ്പിയു)
കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കക്കട്ടില്‍ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം എടത്തില്‍ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. എം.എന്‍.രാജന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രവീന്ദ്രന്‍, കെ.പി. ദേവി, എ. ശ്രീധരന്‍, കെ രാജന്‍, എന്‍.പി. വിജയന്‍, വി. പി കുഞ്ഞബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു സംസ്ഥാന കമ്മിറ്റി അംഗം എടത്തില്‍ ദാമോദരന്‍, ജില്ലാ കമ്മിറ്റി അംഗം എ. ശ്രീധരന്‍, ബ്ലോക്ക് പ്രസിഡന്റ് എം.എന്‍ രാജന്‍, സെക്രട്ടറി കെ.കെ. രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















