ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്ത് 21-ാം വാര്‍ഡില്‍ ജല്‍ ജീവന്‍ മിഷന്‍ പൈപ്പ് ലൈനിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ റീ ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുക, പൈപ്പ്
ലൈന്‍ പ്രവൃത്തികള്‍ വേഗം പൂര്‍ത്തിയാക്കി കുടിവെള്ളം വിതരണം ഉടന്‍ ആരംഭിക്കുക, റോഡ് തകര്‍ച്ച മൂലം പ്രദേശവാസികള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യമുന്നയിച്ച് വാര്‍ഡ് 21 വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ഏറാമല ഗ്രാമപഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍.ബാലകൃഷ്ണന്‍, ദിനേശന്‍, കൊടപ്പള്ളി പ്രമീള, പി.പി.സലീം, വി.വി.ഭരതന്‍, കൊടക്കാട് ശിവകുമാര്‍, ടി.കെ.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് കണ്‍വിനര്‍ ജയകൃഷ്ണന്‍ സ്വാഗതവും ഒ.കെ.ഷാജി നന്ദിയും പറഞ്ഞു. വികസന സമിതി ഭാരവാഹികള്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുള്ളക്ക് നിവേദനം സമര്‍പ്പിച്ചു. മാര്‍ച്ചിന് വാര്‍ഡ് മെമ്പര്‍ ഒ.കെ.ശശികുമാര്‍, കെ..ടി.ദാമോദരന്‍, സുനില്‍കുമാര്‍.കെ.ടി, ഗിരിജ കളരിക്കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.















