
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ മ
ണിക്കൂറുകളിൽ നടന്നത് ഏകാധിപത്യത്തിന്റെ പ്രകടനമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവരെ ക്രൂരമായി മർദിച്ചെന്നും നേതാക്കൾ ആരോപിച്ചു.
അടിയന്തരാവസ്ഥയെക്കുറിച്ച് കേട്ടതിനേക്കാൾ ഗുരുതരമായ സംഭവങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്നും സിജെപി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും രാജ്യത്ത് ഇതുവരെ
കാണാത്ത കാഴ്ചകളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും സിജെപി ആരോപിച്ചു.
കോ-കൺവീനർമാരായ അശുതോഷ് റാങ്ക, സൗരവ് ദാസ്, ലീഗൽ ഹെഡ് രത്ന സിംഗ്, പോളിസി ലീഡ് മെഹർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. വിമാനത്തിൽ കയറി തങ്ങളെ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്നും അവർ പറഞ്ഞു.
അഭിജീത് ദീപ്കെയുടെ മുത്തശ്ശി മരിച്ച വിവരം അറിയിച്ചപ്പോൾ പോലും പൊലിസ് മോശമാ
യി പെരുമാറിയെന്നും മാതാപിതാക്കളോട് സംസാരിക്കാൻ അനുവദിച്ചില്ലെന്നും നേതാക്കൾ ആരോപിച്ചു. പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്നും മോദിയും അമിത് ഷായും തലകുനിക്കേണ്ടിവരുമെന്നും സൗരവ് ദാസ് പറഞ്ഞു. പ്രധാനമന്ത്രി സ്വന്തം അമ്മയുടെ മരണം രാഷ്ട്രീയ പരിപാടിയാക്കിയതുപോലെ അഭിജീത് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ ഹ്യൂമൻ റൈറ്റ് കമ്മീഷനെല്ലാം ഇന്നലെ എവിടെയായിരുന്നു?. പൊലീസ് ഇന്നലെ ഗുണ്ടകളെ പോലെയാണ് ഞങ്ങളോട് പെരുമാറിയത്’- അശുതോഷ് റങ്കയും സൗരവ് ദാസും വ്യക്തമാക്കി.
















