
വടകര: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് ഡല്‍ഹിയില്‍ ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങള്‍
സംഘടിപ്പിച്ച സമരത്തില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വടകരയില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ സംയുക്തമായി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. നൂറുകണക്കിന് യുവതീയുവാക്കള്‍ മാര്‍ച്ചില്‍ അണിനിരന്നു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എന്‍ ഷിജിന് അധ്യക്ഷത വഹിച്ച പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എല്‍.യു. അഭിത്ത് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അമല്‍രാജ്, സിയാന, ടി.ടി ജെനീഷ് എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി എം.കെ അക്ഷയ് സ്വാഗതം പറഞ്ഞു.
















