വടകര: സംസ്ഥാന സര്‍ക്കാറിന്റെ സമയോചിതമായ ഇടപെടല്‍ ഇല്ലാത്തത് മൂലമുണ്ടായ പവര്‍ കട്ടിലും വൈദ്യുതി പ്രതിസന്ധിയിലും പ്രതിഷേധിച്ച് എഐടിയുസി നേതൃത്വത്തില്‍
വടകര ഡെപ്യൂട്ടി ചീഫ് എഞ്ചിനിയരുടെ ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേ യോഗവും സഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി.സുരേഷ് അധ്യക്ഷത വഹിച്ചു. ഇ.രാധാകൃഷ്ണന്‍ സുരേഷ് ചേലത്തോട് സി.രാജീവന്‍, കെ.ടി.കെ.ചാന്ദ്‌നി, ബാബു കക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. എന്‍.കെ.മോഹനന്‍ സ്വാഗതം പറഞ്ഞു. ഒ.എം.രാധ, എന്‍.എം.വിമല, ഇ.രാജന്‍, പി.സജീവ് കുമാര്‍, കെ.സത്യന്‍, കെ.സി.ലീല, കളത്തില്‍ സുരേന്ദ്രന്‍, കെ.ടി.നാണു, സി.പി.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.















