തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സം
സ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുറത്ത് പേര് പറയാന്‍ കൊള്ളാത്ത ഏതോ അതിസമ്പന്നൻമാരുടെ കൈയിൽ മുഖ്യമന്ത്രിയും സര്‍ക്കാരും അമര്‍ന്ന് പോയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ പോകുന്ന വഴിയേ പോകാന്‍ മറ്റു മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി സമ്മതം കൊടുത്തിരിക്കുകയാണ്. പണക്കാരെ കാണുമ്പോള്‍ കവാത്ത് മറക്കണം. അവര്‍ കൊടുക്കുന്ന വിമാനത്തിലോ
കാറിലോ സഞ്ചരിക്കാമെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട ശശിധരൻ കർത്തയുടെ ഡയറി കുറിപ്പിലും അദ്ദേഹം പ്രതികരിച്ചു. സിപിഐ നേതാക്കള്‍ ആരില്‍ നിന്നും അവിഹിതമായി പണം വാങ്ങിയിട്ടുണ്ടാകില്ല. പാര്‍ട്ടി ഫണ്ടിലേക്കും സമ്മേളനങ്ങളിലേക്കുമല്ലാതെ സിപിഐ നേതാക്കള്‍ ഫണ്ട് വാങ്ങില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
















