അഴിയൂര്‍: അഴിയൂര്‍ മനയില്‍ മുക്ക് സെഫിയാസില്‍ എം. ഫാഷിര്‍ (33) ആത്മഹത്യ ചെയ്ത സംഭവം ആള്‍ക്കൂട്ട വിചാരണയും വളഞ്ഞിട്ടുള്ള മര്‍ദനവും മൂലമെന്ന് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് അഴിയൂര്‍ കോറോത്ത് റോഡിലെ സുബിന്‍, അഴിയൂരിലെ ഫാസില്‍, റൂബിസ് അരുണ്‍, എന്നിവരടക്കം ഏഴാളുടെ പേരില്‍ ചോമ്പാല പോലീസ് കേസെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫാഷിര്‍ വീട്ടില്‍ തൂങ്ങിമരിച്ചത്. അഴിയൂരില്‍ ഫാഷിര്‍ ജോലി ചെയ്യുന്ന ബേക്കറിക്ക് സമീപത്ത് നിന്ന് ശനിയാഴ്ച രാത്രി ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചതായി സഹോദരന്‍ ഫാഷിദ് ചോമ്പാല്‍ പോലീസില്‍ പരാതി നല്‍കി. സ്ഥലത്തെ സിസിടിവി അടക്കം ചോമ്പാല പോലീസ് പരിശോധിച്ച ശേഷമാണ് കേസെടുത്തത്.
















