വടകര: മടപ്പള്ളി ഗവ. കോളജ് അലൂംനി യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. അക്കാദമിക മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ
പ്രോത്സാഹിപ്പിക്കുകയും പഠനത്തിന് പിന്തുണ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. കോളജ് പ്രിന്‍സിപ്പല്‍ അന്‍വര്‍.എന്‍.കെ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കിഷന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ മുട്ടുങ്ങല്‍, സജയ്.കെ.വി, ഷിനു.പി.എം, അഖിലേഷ്.എം, ആഷിക അശോക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇസ്മായില്‍ പുനത്തില്‍ സ്വാഗതവും ഡോ. ബബിത.കെ.വി നന്ദിയും പറഞ്ഞു. അക്കാദമിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച 10 വിദ്യാര്‍ഥികള്‍ക്കാണ് മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്.















