
കൊയിലാണ്ടി: ഉള്ള്യേരി കക്കഞ്ചേരിയില്‍ നായയെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. മനാട് ആണ്ടിലേരി താഴെ ബിന്‍ഷാദിന്റെ
വീടിന്റെ പിറകില്‍ നിന്നാണ് 25 കിലോയോളം തൂക്കം വരുന്ന പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
നായയെ വിഴുങ്ങിയിരിക്കുന്ന സമയത്താണ് പ്രദേശവാസികള്‍ പാമ്പിനെ കണ്ടത്. ആളുകള്‍ നോക്കിനില്‍ക്കേ പിന്നീട് പാമ്പ് നായയെ പുറത്തേക്ക് തള്ളി. അതിന് പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
പെരുവണ്ണാമൂഴി ഫോറസ്റ്റില്‍ വിവരം അറിയിക്കുകയും ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോവുകയും ചെയ്തു.
















