
വടകര: മൂവി ലവേഴ്‌സ് വടകരയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സര്‍വകലാശാലാ പരിധിയിലുള്ള കോളേജുകളില്‍ സംഘടിപ്പിക്കുന്ന ഷെയ്ക്‌സ്പിയര്‍ അന്താരാഷ്ട്ര ചലച്ചിത്ര
മേളകളുടെ ഉദ്ഘാടനം മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ നടന്നു. ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ. അന്‍വര്‍.എന്‍.കെ മേളകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഷെയ്ക്‌സ്പിയര്‍ സിനിമകളെക്കുറിച്ച് സി.വി.രമേശന്‍ പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ഹരി.കെ.വി, ഡോക്ടര്‍ സജയ്.കെ.വി, ഡോ.ഹരികൃഷ്ണന്‍, ഡോ. രാജേഷ് ചെറിയാന്‍, പി.വിജയകുമാര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ മറ്റു കോളേജുകളില്‍ മേളകള്‍ നടക്കും. ബന്ധപ്പെടുക: 7907525440.















