
വടകര: ദേശീയ ആയൂര്‍വേദ ദിനാചരത്തിന്റെ ഭാഗമായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് സിഇഒ ക്ലബ് മെമ്പര്‍ എ.സുരേന്ദ്രന്‍ ജീവനീയ രാസായനം സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്
ഡിവിഷണല്‍ മാനേജര്‍ കെ.എം.അനീഷിന് നല്‍കി. സമ്പന്നമായ ആരോഗ്യം നഷ്ടപ്പെട്ട് നെട്ടോട്ടമോടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ജീവിത ശൈലി രോഗങ്ങളും ഇമ്യൂണിറ്റി പവറും കുറഞ്ഞ് രോഗങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ പ്രകൃതി ദത്തമായ ഔഷധങ്ങള്‍ ജീവന് കരുത്തേകിയിട്ടുണ്ട്. ആയൂര്‍വേദ ചികിത്സകള്‍ കൊണ്ട് അധിക രോഗങ്ങളും പൂര്‍ണമായി ഭേദപ്പെടുന്നു എന്നത് വലിയ കാര്യമാണ്. ചടങ്ങില്‍ ചീഫ് സെയില്‍സ് മാനേജര്‍ ബൈജീഷ് മരുന്നോളി, ട്രെയ്‌നര്‍ റബിലാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.















