വടകര: ബേക്കേഴ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന ‘ബേക്ക് എക്സ്പോ-2026’ നോടനുബന്ധിച്ചുള്ള വടകര മണ്ഡലംതല പ്രചാരണ ഉദ്ഘാടനവും ഔദ്യോഗിക പോസ്റ്റര്‍
പ്രകാശനവും ഷാഫി പറമ്പില്‍ എംപി നിര്‍വഹിച്ചു. ചടങ്ങില്‍ വടകര മണ്ഡലം പ്രസിഡന്റ് പ്രഭാകരന് (ബെസ്റ്റ് ബേക്കറി), ഓര്‍ഗനൈസിങ് സെക്രട്ടറി നവാസ് (എംആര്‍എ ബേക്കറി), അഭിലാഷ്.കെ.കെ (ന്യൂ ലവലി) ഉള്‍പെടെ ഒട്ടേറെ പേര് പങ്കെടുത്തു. കേരളത്തിലെ ബേക്കറി വ്യവസായ മേഖലയ്ക്ക് പുതിയ ദിശാബോധം നല്കുന്ന രീതിയിലാണ് ‘ബേക്ക് എക്സ്പോ-2026’ സംഘടിപ്പിക്കുന്നത്. ബേക്കറി രംഗത്തെ ആധുനിക സാങ്കേതികവിദ്യകള്‍, വൈവിധ്യമാര്‍ന്ന പുതിയ ഉല്‍പ്പന്നങ്ങള്‍, ഫുഡ് പ്രൊസസിംഗ് യന്ത്രങ്ങള്‍ എന്നിവ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്തുകയാണ് ഈ ബിഗ് എക്സ്പോയുടെ ലക്ഷ്യം. ചടങ്ങിന് പിന്നാലെ വരുന്ന ദിവസങ്ങളില്‍ വടകര മണ്ഡലത്തിലുടനീളം വിപുലമായ പ്രചാരണ പരിപാടികളാണ് ബേക്കേഴ്സ് അസോസിയേഷന് പ്ലാന്‍ ചെയ്തിരിക്കുന്നത്.















