
കോഴിക്കോട്: കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അഡ്വ. കെ. പ്രവീണ്‍കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍
അവലോകന യോഗം ചേര്‍ന്നു. കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ റോഡുകള്‍, കെട്ടിടങ്ങള്‍, ദേശീയപാത തുടങ്ങിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി വിലയിരുത്തി.
നന്തി മുതല്‍ കൊയിലാണ്ടി ടൗണ്‍ ചെങ്ങോട്ടുകാവ് വരെയുള്ള ഭാഗങ്ങളില്‍ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ചെങ്ങോട്ടുകാവ് മുതല്‍ നന്തി വരെയുള്ള റോഡില്‍ സീബ്ര ലൈനും ഡിവൈഡര്‍ ലൈനും അടയാളപ്പെടുത്തുന്ന പ്രവൃത്തികളും ചിലയിടങ്ങളിലെ റീടാറിങ്ങും വേഗത്തിലാക്കാനും എംഎല്‍എ ആവശ്യപ്പെട്ടു. കൊയിലാണ്ടി സബ് ട്രഷറിയുടെ മുന്നിലെ ഹാന്‍ഡ് റെയില്‍ ട്രഷറിയിലേക്ക് വാഹനങ്ങള്‍
പ്രവേശിക്കുന്നതിന് തടസ്സമുണ്ടാക്കുന്നതായി എംഎല്‍എ ചൂണ്ടിക്കാട്ടി. ഇത് ഉടന്‍ മാറ്റണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. നടപടി വേഗത്തിലാക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. നന്തി-കീഴൂര്‍ റോഡ് പ്രവൃത്തി, നന്തി ദേശീയപാത സര്‍വീസ് റോഡിലെ ഡ്രെയിനേജ് നിര്‍മാണം, പയ്യോളി ട്രഷറി, കോടതി തുടങ്ങി കെട്ടിടനിര്‍മാണം, മേലടി സിഎച്ച്സി, കൊല്ലം-നെല്ലിയാടി റോഡ് വികസനം, കോരപ്പുഴ മുതല്‍ കോട്ടക്കല്‍ വരെ തീരദേശ റോഡിന് സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
യോഗത്തില്‍ റവന്യു, പൊതുമരാമത്ത്-റോഡ്, കെട്ടിടം വിഭാഗം, ദേശീയ പാത തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
















