വടകര: പ്രതിപക്ഷ നേതാവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയറ്റംഗം പി.എ.മുഹമ്മദ് റിയാസ് എംഎല്‍എ
ക്കുമെതിരെയുമുള്ള ഇ.ഡിയുടെ രാഷ്ട്രീയ വേട്ടക്കെതിരെ വടകരയില്‍ ബഹുജന പ്രതിഷേധം. കേളുഏട്ടന്‍ പി.പി.ന്‍ സ്മാരകത്തില്‍ നിന്നും നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ റാലി നഗരം ചുറ്റി നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ അവസാനിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.പി.ബിന്ദു അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്‌കരന്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍ സ്വാഗതം പറഞ്ഞു.















