വടകര: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിക്കാനുള്ള മോദി സര്‍ക്കാറിന്റെ തീരുമാനം ഏകപക്ഷീയവും കേരളത്തോട് കാട്ടുന്ന രാഷ്ട്രീയ വിവേചനത്തിന്റെയും
അവഗണനയുടെയും ഒടുവിലത്തെ ഉദാഹരണമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദന്‍ പറഞ്ഞു. പീപ്പിള്‍സ് മാര്‍ച്ച് വടകര സാന്‍സ് ബാങ്ക്‌സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കേരളത്തിന്റെ വിശാല താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി മോദി-അമിത് ഷാ കുട്ട് കെട്ട് നടത്തുന്ന ഫാസിസ് നയത്തിന്റെ ഭാഗമായി തന്നെയാണ് റെയില്‍വെ ഡിവിഷന്‍ വെട്ടിമുറിക്കല്‍. ഒറ്റക്കെട്ടായി ഈ ക്രൂരമായ വിവേചനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ച് എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കുക വഴി ചുരുങ്ങിയത് 600 കോടിയുടെ ചരക്കു വരുമാനമാണ് കുറയുന്നത്. മൊത്തം വാര്‍ഷിക വരുമാനത്തില്‍ 70% കുറവ് സംഭവിക്കുമെന്നത് നിസ്സാരമല്ലെന്നും പറഞ്ഞു. എംപിമാരുടെ യോഗത്തില്‍ സര്‍വെയുടെ അടിസ്ഥാനത്തിലാണെന്ന് റെയില്‍വെ മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഷാഫി പറമ്പില്‍ എംപി ചോദിച്ചു. ജനങ്ങള്‍ ഡിവിഷന്‍ വിഭജനത്തിന് എതിരാണ് എന്നതിന് മാര്‍ച്ചില്‍ അണിനിരന്ന ആയിരങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ സമര ങ്ങള്‍ക്ക് നേതൃത്വം കൊടുക്കും. ഡിവിഷന്‍ വിഭജനം നടക്കുന്നതോടെ സ്റ്റേഷനുകളുടെ വികസനം നിലക്കും. റെയില്‍വെ ഡിവിഷന്‍ വിഭജനം കേരളം കര്‍ണ്ണാടക സംസ്ഥാനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുന്‍ മന്ത്രി
എം.കെ മുനീര്‍ പറഞ്ഞു. ഈ ജനവിരുദ്ധ നയത്തില്‍ ബിജെപിക്ക് എന്താണ് പറയാനുള്ളതെന്ന് അദേഹം ചോദിച്ചു. തുടര്‍പ്രക്ഷോഭത്തില്‍ എല്ലാവരും പങ്കാളികളാവാണമെന്ന് അദ്ദേഹം പറഞ്ഞു. പാറക്കല്‍ അബ്ദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു എംഎല്‍എമാരായ കെ.പ്രവീണ്‍ കുമാര്‍, കെ.എം.അഭിജിത്ത് കെപിസിസി ട്രഷറര്‍, വി.ഡി.ജോസഫ്, വി.എ.നാരായണന്‍, എന്‍.വേണു, അഹമ്മദ് പുന്നക്കല്‍, കോട്ടയില്‍ രാധാകൃഷ്ണന്‍, എന്‍.പി.അബ്ദുള്ള ഹാജി, എന്നിവര്‍ സംസാരിച്ചു. നേരത്തെ സാന്‍ഡ്ബാങ്ക്‌സില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വടകര റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. മുന്നണി നേതാക്കളായ വി.എം.ചന്ദ്രന്‍, സൂപ്പി നരിക്കേട്ടരി, ഒ.കെ.കുഞബ്ദുള്ള, പ്രദീപ് ചോമ്പാല, കെ.പി.രാധാകൃഷ്ണന്‍, ടി.ടി.ഇസ്മയില്‍, ബാബു ഒഞ്ചിയം, ബവിത്ത് മലോല്‍, ടി.പി.ചന്ദ്രന്‍, പുറന്തോടത്ത് സുകുമാരന്‍, എംസി വടകര, കാവില്‍ രാധാകൃഷ്ണന്‍, മുനീര്‍ എരവത്ത്, ഒ.കെ.കുഞ്ഞബ്ദുള്ള, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ.കെ.രാഗേഷ്, വി.കെ.പ്രേമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.















