
വടകര: പുലിയുടെ ആക്രമണത്തിനിരയായ കുമ്മങ്കോട് സ്വദേശി മുഹമ്മദ് സിനാനെ വടകര എംപി ഷാഫി പറമ്പിലും കെ.എം.അഭിജിത്ത് എംഎല്‍എയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
സിനാന്റെ ആരോഗ്യനിലയും ചികിത്സാ പുരോഗതിയും ഇരുവരും നേരിട്ട് വിലയിരുത്തി.
ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനം-വന്യജീവി മന്ത്രി ഷിബു ബേബി ജോണ്‍ കുടുംബത്തിന് ഉറപ്പ് നല്‍കി. സിനാന്റെ തുടര്‍ചികിത്സയ്ക്കും ആവശ്യമായ എല്ലാ സര്‍ക്കാര്‍ സഹായങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സിനാനെ കണ്ട എംപിയും എംഎല്‍എയും വനം മന്ത്രിയുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്.















