വടകര: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ വടകര എംപി ഷാഫി പറമ്പില്‍ 23ന് നടത്തുന്ന ലോങ്ങ് മാര്‍ച്ചില്‍ ചോറോട് നിന്ന് ആയിരത്തില്‍ കുറയാത്ത
പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ചോറോട് പഞ്ചായത്ത് യുഡിഎഫ്-ആര്‍എംപിഐ (ജനകീയ മുന്നണി) നേതൃതല സംഗമം തീരുമാനിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ മുന്നണി പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.ടി.കെ.നജ്മല്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി, കെ.പി.കരുണാകരന്‍, അഫ്‌നാസ് ചോറോട്, അഷ്‌കര്‍, ടി.എം.നാസര്‍, സദാശിവന്‍.കെ.കെ, ശശി വള്ളിക്കാട്, ബിന്ദു തട്ടാന്റവിട, കെ.കെ.റിനീഷ്, ഗോപാലകൃഷ്ണന്‍. കെ.അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.















