മുക്കാളി: അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് നിയം ഫൗണ്ടേഷന്‍ ചോമ്പാല ഹാര്‍ബറില്‍ തീര ശുചീകരണം സംഘടിപ്പിച്ചു. പരിപാടി കെ.കെ.രമ എംഎല്‍എ
ഉദ്ഘാടനം ചെയ്തു. കടലും തീരവും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിന് ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന് എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ലീല.കെ അധ്യക്ഷത വഹിച്ചു. നിയം സിഇഒ ശ്രീനാഥ് കാവില്‍ പദ്ധതി വിശദീകരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍, വാര്‍ഡ് മെമ്പര്‍ എം.പ്രമോദ്, ഹാര്‍ബര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോസഫ് ജോണ്‍, കോസ്റ്റല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ യു.വരീഷ് കുമാര്‍, സിഎസ്‌ഐ വുമണ്‍സ് കോളേജ് എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ അനുഷ.കെ.കെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്.സി.പി, ഫിഷറീസ് ഓഫീസര്‍ അനുരാഗ്.ടി, ഹരിതകര്‍മ സേന സെക്രട്ടറി ഷിനി.എ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹരിതകര്‍മസനാംഗങ്ങള്‍, കോസ്റ്റല്‍ പോലീസ്, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍
ചേര്‍ന്ന് ഹാര്‍ബര്‍ പരിസരത്തെയും തീരത്തെയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ചു. ഇവ തുടര്‍ സംസ്‌കരണത്തിനായി ഹരിതകര്‍മസേനയ്ക്ക് കൈമാറി. ശുദ്ധ് സാഗര്‍ പദ്ധതിയുടെ ഭാഗമായി മാലിന്യശേഖരണത്തിനപ്പുറം സമുദ്രമാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനാവശ്യമായ പദ്ധതികള്‍ ഭാവിയില്‍ നടപ്പിലാക്കുമെന്ന് നിയം ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഇതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനും തീരദേശ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും വരും ദിവസങ്ങളില്‍ ഇടപെടുമെന്ന് അവര്‍ അറിയിച്ചു.















