കോഴിക്കോട്: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം. ഉടമസ്ഥാവകാശം ഉന്നയിക്കുന്ന
വ്യക്തികള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കി വാഹനങ്ങള്‍ നിയമാനുസൃതം ഏറ്റെടുക്കാം. സെപ്റ്റംബര്‍ 18 മുതല്‍ 30 ദിവസത്തിനുള്ളില്‍ ആരും അവകാശവാദം ഉന്നയിക്കാത്ത പക്ഷം നിയമപ്രകാരം, അവകാശികള്‍ ഇല്ലാത്ത വാഹനമായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് വഴി ഇലേലം നടത്തി വാഹനങ്ങള്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുമെന്ന് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു.















