നാദാപുരം: ജില്ലയിലെ വിവിധ ബിആര്‍സികളില്‍ പുതുതായി നിയമിക്കുന്നതിനുള്ള ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ (ബിപിസി) ലിസ്റ്റില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക
സംഘടനയായ കെപിഎസ്ടിഎയെ തഴഞ്ഞതായി ആക്ഷേപം. ബിആര്‍സികളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെട്ട ആളാണ് ബിപിസി. വടകര വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ തോടന്നൂര്‍, പേരാമ്പ്ര, കുന്നുമ്മല്‍, വടകര, തുണേരി എന്നീ ബിആര്‍സികളില്‍ ഒന്നില്‍പോലും സംഘടനയെ പരിഗണിച്ചില്ലെന്നാണ് പരാതി. ഇതില്‍ പ്രവര്‍ത്തകരില്‍ കടുത്ത അമര്‍ഷമുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാദാപുരം സബ്ജില്ല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച യോഗത്തില്‍ പ്രസിഡന്റ് ലിബിത്, സെക്രട്ടറി, അജയ്‌ഘോഷ്, കെ.ബിമല്‍, ഇ.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.















