വടകര: പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബറില്‍ രാജ്യവ്യാപകമായി
ആചരിക്കുന്ന പോഷകാഹാര ബോധവല്‍ക്കരണ പരിപാടിയായ പോഷണ്‍ മാഹിന് വന്‍ പങ്കാളിത്തം. കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാര്‍ എന്നിവരുടെ
പോഷകാഹാരസ്ഥിതി മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അങ്കണവാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ സന്തുലിതമായ ഭക്ഷണം, പോഷകാഹാരം, ശുചിത്വം, ആരോഗ്യപരിപാലനം എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ പോഷന്‍ മാഹ്‌നോടനുബന്ധിച്ച് നടക്കുന്നത്. വടകര മുനിസിപ്പാലിറ്റിയുടെയും അര്‍ബന്‍ ഐസിഡിഎസിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പോഷന്‍ മാഹ് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം.ഷൈനി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഇ.കെ.രമണി (ക്ഷേമം), വി.കെ.വിനു (ആരോഗ്യം), കെ.ഗോപാലകൃഷ്ണന്‍ (വിദ്യാഭ്യാസം), കൗണ്‍സിലര്‍മാരായ ബിജില്‍ കുമാര്‍,
പി.സോമശേഖരന്‍, പി.ശശീന്ദ്രന്‍, ശരണ്യ വാഴയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. അനുശ്രീ പി.നായര്‍ (ഫുഡ് സേഫ്റ്റി ഓഫീസര്‍ നാദാപുരം) ബോധവല്‍ക്കരണ ക്ലാസെടുത്തു. കുട്ടികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച് നടത്തിയ പോഷകാഹാര പ്രദര്‍ശനവും മത്സരവും ശദ്ധയാകര്‍ഷിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ പോഷകാഹാര മത്സര വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണം ചെയര്‍പേഴ്‌സണ്‍ പി.കെ.ശശി നിര്‍വഹിച്ചു. ഇതോടാനുബന്ധിച്ച് അംഗന്‍വാടി വര്‍ക്കേഴ് ന്യൂട്രിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചു. ബാല്യസ്പന്ദനം മെഡിക്കല്‍ ക്യാമ്പിന്റെ ഔ പചാരിക ഉദ്ഘാടനവും നടന്നു. അര്‍ബന്‍ ഐസിഡിഎസ് സിഡിപിഒ കെ.ആരിഫ സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രമ കുറ്റിക്കാട്ടില്‍ നന്ദിയും പറഞ്ഞു.















