
വടകര: ഓര്‍ക്കാട്ടേരി, വടകര ടൗണുകളില്‍ അനുഭവപ്പെടുന്ന അനിയന്ത്രിത ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് രാഷ്ട്രീയ ജനതാദള്‍ വടകര മണ്ഡലം
കമ്മിറ്റി ആവശ്യപ്പെട്ടു. ഓര്‍ക്കാട്ടേരി ടൗണില്‍ എല്ലാ സമയവും ഗതാഗതകുരുക്കാണ്. ഇത് പരിഹരിക്കുന്നതിന് ഗതാഗത വകുപ്പിനോ പോലീസിനോ കഴിയുന്നില്ല. റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് ഇതിന് കാരണം. ടൗണിലേക്ക് വരാന്‍ ജനങ്ങള്‍ മടിക്കുകയാണ്. കച്ചവട സ്ഥാപനങ്ങളിലേക്ക് ആരും വരാത്ത സ്ഥിതി. കച്ചവടമില്ലാതെ സ്ഥാപനങ്ങളെല്ലാം പൂട്ടിപ്പോകുന്നു. സമയം പാലിച്ച് പോകേണ്ട ബസ്സുകള്‍ ബ്ലോക്കില്‍ കുടുങ്ങി മണിക്കൂറുകള്‍ വൈകുന്നു. വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്നവരും ഏറെ ബുദ്ധിമുട്ടുകയാണ്. ടൗണിലെ പാര്‍ക്കിംഗ് ഒഴിവാക്കുകയും സ്ഥിരം പോലീസിനെ നിര്‍ത്തി ഗതാഗതം സുഖമാക്കുകയും വേണം.
വടകര പഴയ സ്റ്റാന്‍ഡിന് സമീപവും ഇതേ അവസ്ഥയാണ്. ട്രാഫിക് പരിഷ്‌കാരങ്ങള്‍ ഇടക്കിടെ മാറുന്നതും അനധികൃത പാര്‍ക്കിംഗും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഹൈവയിലാണെങ്കില്‍ കൈനാട്ടി മുതല്‍ കരിമ്പനപാലം വരെ മണിക്കൂറുകളാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്. സര്‍വ്വീസ് റോഡുകള്‍ സൗകര്യപ്രദമല്ലാത്തതും ശാസ്ത്രീയമായി നിര്‍മിക്കാത്തതുമാണ് കാരണം. അത്യാഹിതങ്ങളുമായി പോകുന്ന ആംബുലന്‍സുകള്‍ അടക്കം ഏറെ സമയം ബ്ലോക്കില്‍ കുടുങ്ങുകയാണ്. ഇതിന് ശാശ്വത
പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് കെ കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. ദാമോദരന്‍, ജില്ലാ പ്രസിഡന്റ് എം കെ ഭാസ്‌കരന്‍, ജില്ലാ സെക്രട്ടറി പി പി രാജന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രദീപ്കുമാര്‍ പി, പ്രസാദ് വിലങ്ങില്‍, രാജന്‍ പറമ്പത്ത്, മണ്ഡലം ഭാരവാഹികളായ അഡ്വ. ബൈജു രാഘവന്‍, വി.പി. നാണു, സി.കുമാരന്‍, മഹിളാ ജനത മണ്ഡലം പ്രസിഡന്റ് എം.സതി, യുവജനത മണ്ഡലം പ്രസിഡന്റ് മഹേഷ് ബാബു എന്‍.പി, എസ്എസ്എഐ മണ്ഡലം പ്രസിഡന്റ്് അഭിനന്ദ് എന്‍.എം, പി പി പ്രസി ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















