
ആയഞ്ചേരി: റഹ്‌മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉര്‍ദു ഭാഷയിലൂടെ വിദ്യാര്‍ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന അഞ്ചു
മാസത്തെ ‘സഫര്‍-എ-സബാന്‍’ പ്രവര്‍ത്തന പദ്ധതിക്ക് തുടക്കമായി. ‘ഭാഷയുടെ യാത്ര… ജീവിതത്തിലെ വെളിച്ചം’ എന്ന സന്ദേശവുമായി നടക്കുന്ന പരിപാടി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു.
അഞ്ചു മാസത്തെ തുടര്‍ച്ചയായ ഈ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരു പ്രത്യേക ഭാഷാപഠന പീരിയേഡ്, വീടുകളില്‍ ചെയ്യാനുള്ള ഭാഷാ പ്രവര്‍ത്തനങ്ങള്‍, രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തും. വ്യക്തിഗത സഫര്‍ ഡയറി, സബാന്‍
പാസ്പോര്‍ട്ട്, പ്രതിജ്ഞ, സഫര്‍-എ-സബാന്‍ ഭാഷോത്സവം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും.
പി.മിസ്ബാഹുദ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴിക്കോട് റവന്യൂ ജില്ലാ ഉര്‍ദു അക്കാദമിക് കോഡിനേറ്റര്‍ യൂനുസ് വടകര മുഖ്യാതിഥിയായി. പി.കെ. അസീസ് പദ്ധതി അവതരണം നടത്തി. വി. ജ്യോതി ലക്ഷ്മി, എസ്ആര്‍ജി കണ്‍വീനര്‍ ശ്രീ ഭവാന ജി.എന്‍, നസീര്‍ എ.ടി.കെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.കെ. ഹസ്‌ന ഫാത്തിമ സ്വാഗതം പറഞ്ഞു.

ഒരു രോഗമോ അപകടമോ വരില്ല
എന്ന് ഉറപ്പു പറയാൻ
ആർക്കും കഴിയില്ല.
ഇനി അവിചാരിതമായി
വന്നാൽ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
കൂടെ ഉണ്ടാവും
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















