
വളയം: എംഎല്‍പി സകൂളില്‍ ഈ വര്‍ഷം സി.എം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കെ.എം അഭിജിത്ത് എംഎല്‍എ ഉദ്ഘാടനവും ഉപഹാരം സമര്‍പ്പണവും നടത്തി. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് പ്രീത അധ്യക്ഷത
വഹിച്ചു. പി.ടി.എ. പ്രസിഡന്റ് മഞ്ഞപ്പള്ളി മഹമൂദ്, മുന്‍ പ്രധാനധ്യാപകന്‍ ടി.കെ. രാജീവന്‍, മഞ്ഞപ്പള്ളി അമ്മത്, കുയ്യങ്ങാട്ട് കുഞ്ഞബ്ദുളള, ഷാബാന എം വി, സജീവന്‍, എന്‍.പി ബിജിത്ത്, വി.കെ ലജിന എന്നിവര്‍ സംസാരിച്ചു.















