കൊയിലാണ്ടി: നഗരസഭാ ഷോപ്പിംഗ് ക്ലോപ്ലക്സിന്റെ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗില്‍
വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഐസ്പ്ലാന്റ് റോഡിൽ വലിയ മാളിയേക്കല്‍ മുല്ലക്കോയ തങ്ങളാണ് (63) മരിച്ചത്. ഇന്ന് രാവിലെയാണ് പഴയസ്റ്റാന്‍ഡ് പരിസരത്തെ ഷോപ്പിംഗ് ക്ലോപ്ലക്സിന്റെ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ജുമൈല ബീവി. മക്കള്‍: ആയിഷ മഷ്ഹൂര, സയ്യിദ് അജ്മല്‍ മഷ്ഹൂര്‍. കൊയിലാണ്ടി പോലിസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.
















