
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിൽ ആണ് സംഭവം. ഒന്നരവയസുകാരി അ
ന്നയെ കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ ഏകമകളാണ് അന്ന.
ഇന്ന് വൈകുന്നേരമാണ് സംഭവം. പ്രായമുള്ള രണ്ട് സ്ത്രീകളും ക്രിസ്റ്റിയും കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് അമ്മയും കുഞ്ഞും മുറിയില്‍ ഉറങ്ങാന്‍ കിടന്നിരുന്നു. പിന്നീട് വീട്ടില്‍നിന്ന് നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തില്‍
മുറിവ് കണ്ടത്.
കുഞ്ഞിനെ വിളവൂര്‍ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
ക്രിസ്റ്റിയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് ഏറെ പാടുപെട്ടാണ് മലയിന്‍കീഴ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
















