തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. കോണ്‍ഗ്രസ്-മുസ്ലിം ലീഗ് മുന്നണി കേരളത്തിന് ഒരു പുതുയുഗം
വാഗ്ദാനം ചെയ്തു. എന്നാല്‍ 120 ദിവസം പിന്നിട്ടപ്പോള്‍ തന്നെ, അവര്‍ സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
സാധാരണ ഉള്ളതിനേക്കാള്‍ 3-4°C കനത്ത ചൂട് അനുഭവപ്പെടുമ്പോള്‍ ശീതീകരണ ഉപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ വൈദ്യുതി മന്ത്രി ജനങ്ങളോട് ആവശ്യപ്പെടുകയാണ്. അതല്ല ഭരണം. അത് പരാജയത്തിന്റെ തുറന്ന ഏറ്റുപറച്ചിലാണ്. ജനങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ല. അടിസ്ഥാന
ആവശ്യമായ വൈദ്യുതി പോലും ഉറപ്പാക്കാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് നിക്ഷേപം കൊണ്ടുവരിക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പുതിയ വ്യവസായങ്ങള്‍ കെട്ടിപ്പടുക്കുക?. രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
വാഗ്ദാനങ്ങള്‍ ലംഘിക്കുന്നതല്ല, വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന ഒരു രാഷ്ട്രീയ സംസ്‌കാരം അതാണ് വേണ്ടത്.
















