വടകര: പാലക്കാട് ഡിവിഷനില്‍ നിന്നു മംഗലാപുരത്തെ വേര്‍പെടുത്തികൊണ്ട് മലബാറിന്റെയും കേരളത്തിന്റെയും റെയില്‍വേ വികസനത്തെ തടസ്സപ്പെടുത്തുന്ന കേന്ദ്ര
നടപടിക്കെതിരെ ഷാഫി പറമ്പില്‍ എംപി യുടെ നേതൃത്വത്തില്‍ സപ്റ്റംബര്‍ 21നു വടകര റെയില്‍വേ സ്റ്റേഷന് മുമ്പില്‍ സത്യാഗ്രഹ സമരം നടത്തും. ഇതേക്കുറിച്ച് ആലോചിക്കാന്‍ യുഡിഎഫിന്റെ അടിയന്തര യോഗം 12ന് ശനിയാഴ്ച മൂന്നിന് വടകര ക്രിസ്റ്റല്‍ ടൂറിസ്റ്റ് ഹോമില്‍ ചേരും. യോഗത്തില്‍ നാദാപുരം, കുറ്റ്യാടി, വടകര, പേരാമ്പ്ര, കൊയിലാണ്ടി നിയോജകമണ്ഡലങ്ങളിലെ മണ്ഡലം, മുന്‍സിപ്പല്‍, പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍, കണ്‍വീനര്‍, ഘടക കക്ഷി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്നു യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വി.ഡി.ജോസഫ്, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ അറിയിച്ചു.















