തോടന്നൂര്‍: തോടന്നൂര്‍ യുപി സ്‌കൂള്‍ ഹെല്‍ത്ത് ക്ലബിന് വേണ്ടി തോടന്നൂര്‍ അബാന്‍ മെഡിക്കല്‍സ് ഉടമ പി.എം.നൗഷാദ് ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറി. കോട്ടണ്‍, ബിറ്റാഡിന്‍, പ്ലാസ്റ്റര്‍,
ഡറ്റോള്‍, ക്ലോത്ത് തുടങ്ങി ഫസ്റ്റ് എയ്ഡിനു വേണ്ട സാമഗ്രികളെല്ലാം അടങ്ങിയതാണ് കിറ്റ്. പ്രധാനാധ്യാപകന്‍ സി.ആര്‍.സജിത്ത് കിറ്റ് ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍ പി.എം.അനില്‍ കുമാര്‍, പിടിഎ പ്രസിഡന്റ് വി.കെ.അഷ്‌റഫ്, വി.പി.റിയാസ് എന്നിവര്‍ സംബന്ധിച്ചു.















