വടകര: ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ പഴയ
സ്റ്റാന്റിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധവുമായി ബസ് തൊഴിലാളികള്‍ രംഗത്ത്. പേരാമ്പ്ര, കൊയിലാണ്ടി, കോട്ടക്കല്‍ റൂട്ടുകളില്‍ മിന്നല്‍ പണിമുടക്ക്.
പേരാമ്പ്ര, കൊയിലാണ്ടി, കോട്ടക്കല്‍ റൂട്ടുകളിലേക്ക് പോകുന്ന ബസുകളാണ് ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്ത് സര്‍വീസ് നടത്തിയിരുന്നത്. ഇന്നു രാവിലെ ഇവ പഴയ സ്റ്റാന്റിലേക്ക് മാറ്റാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു. ഇനി മുതല്‍ ലിങ്ക് റോഡിലേക്ക് കടക്കാതെ സര്‍വീസ് റോഡില്‍ നിന്ന് നേരെ അടക്കാത്തെരു, കോണ്‍വെന്റ് റോഡ്, അഞ്ചുവിളക്ക് ജംഗ്ഷന് വഴി
പഴയ സ്റ്റാന്റിലെത്തി സര്‍വീസ് നടത്തണമെന്നാണ് ട്രാഫിക് പോലീസിന്റെ നിര്‍ദേശം. ഇത് പാലിക്കാത്ത ബസുകള്‍ക്കെതിരെ പോലീസ് നടപടി എടുത്തത് ബസ് തൊഴിലാളികളെ ചൊടിപ്പിച്ചു. മിന്നല്‍ പണിമുടക്ക് നടത്തി പ്രതിഷേധിക്കുകയാണ് ഇവര്‍.
ഗതാഗത കുരുക്ക് കാരണം കൃത്യമായി സര്‍വീസ് നടത്താന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതോടൊപ്പം മാര്‍ക്കറ്റ് റോഡിലെ വാഹനക്കുരുക്കും ചൂണ്ടിക്കാട്ടി സര്‍വീസ് നടത്താതെ പ്രതിഷേധിക്കുകയാണ് തൊഴിലാളികള്‍. ഗതാഗതകുരുക്കില്പെടുന്നതിനാല് പ്രാഥമിക കര്‍മം നിര്‍വഹിക്കാനോ ഭക്ഷണം കഴിക്കാനോ സമയം കിട്ടാതെ പോവുന്നു. ഇതിന് സൗകര്യം ഒരുക്കാതെ പാര്‍ക്കിംഗ്
മാറ്റിയതാണ് ബസ് തൊഴിലാളികളെ ചൊടിപ്പിച്ചത്. ഇവര്‍ ഓട്ടം നിര്‍ത്തിയതോടെ കൊയിലാണ്ടി, കോട്ടക്കല്‍, പയ്യോളി ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ കഷ്ടത്തിലായി.
കനത്ത തോതിലുള്ള ഗതാഗതകരുക്ക് കണക്കിലെടുത്താണ് എംഎല്‍എയും കളക്ടറും ഇടപെട്ട് ഓണം വരെ ലിങ്ക് റോഡിലേക്ക് ബസ് സര്‍വീസ് മാറ്റിയത്. ഈ തീരുമാനത്തിന്റെ ചുവട് പിടിച്ച് ബുധനാഴ്ച മുതല്‍ ട്രാഫിക് പോലീസ് ബസ് സര്‍വീസ് തിരികെ പഴയ സ്റ്റാന്റിലേക്ക് മാറ്റുകയായിരുന്നു. ഇതിനെയാണ് ബസ് തൊഴിലാളികള്‍ എതിര്‍ക്കുന്നത്. ഈ മാറ്റം ബസുകാരും യാത്രക്കാരും മുന്‍കൂട്ടി അറിഞ്ഞതുമില്ല.

ഒരു ഹോസ്പിറ്റൽ
വാസത്തിന്
ലക്ഷങ്ങളുടെ
ചിലവ് വന്നാലുള്ള
അവസ്ഥ
ആരെങ്കിലും ആലോചിച്ചിരുന്നോ…..?
ഇനി വന്നാൽ രക്ഷക സ്ഥാനത്ത്
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് ഉണ്ടാവും
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി കരസ്ഥമാക്കുമ്പോൾ
അവിചാരിതമായി
വന്നു ചേരുന്ന ക്ലയിമുകൾ വേഗത്തിലുന്നു
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















