
വടകര: ദേശീയ പാതയില്‍ വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് സമീപം ടാങ്കറില്‍ നിന്നു ഭക്ഷ്യഎണ്ണയായ വനസ്പതി റോഡില്‍ പരന്നൊഴുകിയത് അപകട ഭീഷണിയായി.
ഫയര്‍ഫോഴ്‌സിന്റെ ഇടപെടല്‍ ആശ്വാസമായി.
ഞായറാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ 50 മീറ്ററോളം ദൂരത്തിലാണ് വനസ്പതി പരന്നൊഴുകിയത്. ഇത് വഴിയുള്ള റോഡ് ഗതാഗതം തീര്‍ത്തും അപകടാവസ്ഥയിലായത് കണ്ട നാട്ടുകാര്‍ വടകര ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍ ആര്‍. ദീപക്കിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം വെള്ളം ഉപയോഗിച്ച് റോഡ് വൃത്തിയാക്കിയാല്‍ കൂടുതല്‍ അപകടം വരുത്തും എന്നു മനസ്സിലാക്കിയപ്പോള്‍ ദേശീയ പാത നിര്‍മാണ കമ്പനി
അധികൃതരുമായി ബന്ധപ്പെട്ട് ഒരു ലോഡ് എം സാന്‍ഡ് ലഭ്യമാക്കി. എന്നാല്‍ മണല്‍ റോഡില്‍ വിതറാന്‍ ജെസിബി ഡ്രൈവര്‍ ലഭ്യമല്ല എന്ന് കമ്പനി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സേനാംഗങ്ങള്‍ തന്നെ മണ്‍വെട്ടി, ഷവല്‍, അര്‍ബാന എന്നിവ ഉപയോഗിച്ച് ഒരു മണിക്കൂറോളം എടുത്താണ് റോഡില്‍ പരന്ന വനസ്പതിയുടെ കാഠിന്യം കുറച്ചത്. പക്ഷെ ഈ റോഡ് വഴിയുള്ള ഗതാഗതം നിലവില്‍ സുരക്ഷിതമല്ല എന്ന് സേന ഹൈവേ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് അത് വഴിയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടു.
ഗ്രേഡ് സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ എം എം റിജീഷ് കുമാര്‍ ഫയര്‍ & റെസ്‌ക്യൂ
ഓഫീസര്‍ ഡ്രൈവര്‍മാരായ കെ.വി. അനിത്ത് കുമാര്‍, ജിജിത്ത് കുമാര്‍ ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍മാരായ വികെ ബിനീഷ്, എംടി റാഷിദ്, പിഎം ബ ബീഷ്, ജെ ജയകൃഷ്ണന്‍, പിടികെ സിബിഷാല്‍, മനോജ് കിഴക്കേക്കര, വി.കെ. അക്ഷയ് ഹോം ഗാര്‍ഡ്മാരായ സി ഹരിഹരന്‍, കെബി സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തില്‍ പങ്കാളികളായത്. ടാങ്കറില്‍ വളരെ അലക്ഷ്യമായി വനസ്പതി കൊണ്ട് പോയതാണ് കാരണമായതെന്ന് കരുതുന്നു.
















