
മുയിപ്പോത്ത്: കഴിഞ്ഞദിവസം ചാനിയംകടവ് പാലത്തില്‍ നിന്നു പുഴയില്‍ ചാടിയ പേരാമ്പ്ര
സ്വദേശി ഷൈജലിനായി സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ആദരം. ചാനിയം കടവ് സ്വദേശികളായ പ്രജീഷ് നെടുംകുനി, ജിതിന്‍
കോട്ടോല്‍ എന്നിവരെ ചെറുവണ്ണൂര്‍ ജവഹര്‍ ബ്രിഗേഡ് നാടിന്റെ ആദരവ് ചൊരിഞ്ഞു. ബ്രിഗേഡ് അംഗവും വാര്‍ഡ് മെമ്പറുമായ ശ്രീഷ ഗണേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദനചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. നാദാപുരം ഡിവൈഎസ്പി പി.എം. മനോജ് ഉപഹാരസമര്‍പ്പണം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ പി സജീവന്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ പി അരവിന്ദാക്ഷന്‍, ഇ കെ സുബൈദ, നിഷ മലയില്‍, രാജേഷ് മഠത്തില്‍, മുന്‍ വാര്‍ഡ് മെമ്പര്‍ ആര്‍ പി ശോഭീഷ്, ആനന്ദ് കോറോത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി കെ ബിജു സ്വാഗതവും ടി എന്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ഇന്നത്തെ ആരോഗ്യം
നാളെ ഉണ്ടാവില്ല.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാതിരിക്കുന്ന
ഓരോ നിമിഷവും
അപകടകരമാണ്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















