
മണിയൂര്‍: മണിയൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റ് മണിയൂരിന്റെ വലിയൊരു അക്ഷരോത്സവമായി മാറി. വിവിധ സെഷനുകളിലായി
നടന്ന പരിപാടി കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി
ജവഹര്‍ നവോദയയില്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിന്‍ഷ കെ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വിവിധ സാഹിത്യ സെഷനുകളില്‍ രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, മൈന ഉമൈബാന്‍, വീരാന്‍കുട്ടി മാസ്റ്റര്‍, ശ്രീലാല്‍ മഞ്ഞപ്പാലം, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, രമേഷ് കാവില്‍, പ്രേമജ ഹരീന്ദ്രന്‍, അജിതകുമാരി ടീച്ചര്‍ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാര്‍ കുട്ടികളുമായി സംവദിച്ചു. ജനപ്രതിനിധികളും അധ്യാപക പ്രതിനിധികളുമായ ഷഹബത്ത് ജൂന,
ബിജിത്ത്‌ലാല്‍ തെക്കേടത്ത്, അഹമ്മദ് സ്വാലിഹ്, നഫീസ, വിഷ്ണു മുതുവീട്ടില്‍, സുരേഷ്, ടി.എന്‍. മനോജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ബിനീഷ് പി. സ്വാഗതവും ചെയര്‍മാന്‍ മുഹമ്മദ് വാഹിദ് നന്ദിയും പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച നവ്യശ്രീ ബി.യുടെ ‘വരയും വര്‍ണവും’ ചിത്രപ്രദര്‍ശനം ശ്രദ്ധ പിടിച്ചുപറ്റി. റിട്ട. ചിത്രകലാ അധ്യാപകന്‍ കുയ്യടി കൃഷ്ണന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അഷറഫ് തറോല്‍ അധ്യക്ഷത വഹിച്ചു.
കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മണിയൂരിലെ എഴുത്തുകാരുടെ സംഗമവും പുസ്തക പ്രദര്‍ശനവുമായ എഴുത്തകം, പഴമയുടെ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയ പുരാവസ്തു പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. സാഹിത്യകാരി മൈന
ഉമൈബാന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് കെ.എം.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ സംവാദം സത്യചന്ദ്രന്‍ പൊയില്‍കാവ് ഉദ്ഘാടനം ചെയ്തു
കവിതകളുടെ നൃത്താവിഷ്‌കാരം നടത്തി പ്രശസ്ത നര്‍ത്തകി റിയ രമേഷ് കുട്ടികള്‍ക്ക് വായനയുടെ ആവിഷ്‌കാര സാധ്യതകള്‍ വ്യക്തമാക്കി.
സാഹിത്യോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് പൂക്കാട് കലാലയത്തിന്റെ ‘ടോട്ടോ ചാന്‍’ നാടകം അരങ്ങേറി. നാടകത്തിലെ കലാകാരന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമുള്ള ഉപഹാരം പഞ്ചായത്ത് വിദ്യാഭ്യാസ സമിതിക്കു വേണ്ടി അബ്ദുള്‍ സലാം മോടോങ്കാളി, ഷഹനാസ്, നിഖില്‍ ഒ.പി. എന്നിവര്‍ ചേര്‍ന്ന് നല്‍കി. ചടങ്ങില്‍ രാഹുല്‍ എസ്.എസ്. നന്ദി പറഞ്ഞു.
















