
കോഴിക്കോട്: ദേശീപാതയില്‍ ചോമ്പാല ഹാര്‍ബര്‍ റോഡിന് അടിപ്പാത അനുവദിക്കാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി നാട്ടുകാര്‍ സമരം തുടരുന്നു. ജനകീയ സമരസമിതിയുടെ
നേതൃത്വത്തില്‍ നാട്ടുകാര്‍ ദേശീപാത പ്രൊജക്ട് ഡയരക്ടറുടെ കോഴിക്കോട് ഓഫീസിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുളള സമരം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രധാന ഹാര്‍ബറുകളില്‍ ഒന്നായ ചോമ്പാലയില്‍ പ്രദേശത്തിന്റെ പ്രാധാന്യം മനസിലാക്കി അടിപ്പാത അനുവദിക്കണമെന്ന് പാറക്കല്‍ ആവശ്യപ്പെട്ടു. ഷാഫിപറമ്പില്‍ എംപി ബന്ധപ്പെട്ട് സമര നേതാക്കള്‍ക്ക് പ്രൊജക്ട് ഡയരക്ടറുമായി ചര്‍ച്ചക്കുളള അവസരം ഒരുക്കി. അടിപ്പാത പണിയേണ്ട സ്ഥലം സന്ദര്‍ശിക്കുമെന്ന് അദ്ദേഹം
പറഞ്ഞു.
അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ലീല അധ്യക്ഷത വഹിച്ച ധര്‍ണയില്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.സിബി, ബ്‌ളോക്ക് പഞ്ചായത്ത് അംഗം രജനി, അനിത പിലാക്കണ്ടി, ഹാരിസ് മുക്കാളി, പി.കെ.പ്രീത, ഷംസീര്‍ ചോമ്പാല, ജയപ്രകാശ് മാരാം വീട്ടില്‍, പി.കെ.പ്രകാശന്‍, ആനിമല്‍ സുരേഷ്, ഇ.കെ.രാജന്‍, മിനി ചന്ദ്രകാന്ത്, സുധി സ്‌നേഹം തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്നത്തെ ആരോഗ്യം
നാളെ ഉണ്ടാവില്ല.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാതിരിക്കുന്ന
ഓരോ നിമിഷവും
അപകടകരമാണ്
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ ഹെൽത്ത്
ഇൻഷൂറൻസ് എടുക്കുമ്പോൾ
യാദൃശ്ചികമായി വന്നു ചേരുന്ന
ക്ലെയിമുകൾ വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















