ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് അഞ്ച് പതിറ്റാണ്ട് നീണ്ട പൊതുപ്രവര്‍ത്തനത്തിലൂടെ ജനകീയനായിരുന്ന വള്ളിക്കാട്ടില്‍ നാണുവിന്റെ
പതിനൊന്നാം ചര്‍മവാര്‍ഷികദിനം സമുചിതമായി ആചരിച്ചു. സിപിഐ ഏറാമല ലോക്കല്‍ കമ്മിറ്റി ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ എക്‌സിക്കുട്ടീവ് അംഗം ആര്‍.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ടി.കെ.രാജന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാലികമായി ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ വിശകലനം ചെയ്തു സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം അജയ് ആവള നാണു അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നാണുവിന്റെ സ്മരണകള്‍ ഇന്നത്തെ തലമുറയിലെ പ്രവര്‍ത്തകര്‍ക്ക് മാതൃകയാവണം എന്ന് അജയ് ആവള പറഞ്ഞു. ആര്‍.കെ.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ.രാധാകൃഷ്ണന്‍, ടി.പി.റഷീദ്, കെ.കെ.രഞ്ജീഷ്, എ.കെ.കുഞ്ഞിക്കണാരന്‍ എന്നിവര്‍ സംസാരിച്ചു. ഏറാമല ലോക്കല്‍ സെക്രട്ടറി ഒ.എം.അശോകന്‍ സ്വാഗതം പറഞ്ഞു.















