വില്യാപ്പള്ളി: സേവനം ചെയ്യാതെ ഹരിത കര്‍മസേന ഫീസ് ഈടാക്കുന്ന നടപടി പിന്‍വലിക്കണമെന്ന് കേരള സ്റ്റേറ്റ് ബാര്‍ബേര്‍സ് & ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍
(കെഎസ്ബിഎ) വടകര താലൂക്ക് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വില്യാപ്പള്ളി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ നടന്ന യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി.അജിത്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആനന്ദ് കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും താലൂക്ക് സെക്രട്ടറി കെ.പി.രമേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. താലൂക്ക് പ്രസിഡന്റായി എം.കെ.കുഞ്ഞിരാമനെ തെരഞ്ഞെടുത്തു. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി ചിലര്‍ നടത്തുന്ന ബിനാമി ഷോപ്പുകളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.















