
അരൂര്‍: യുഡിഎഫ് ഭരണം കേരളത്തെ വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.വിജിന്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം
പവര്‍കട്ടില്ലാത്ത കേരളമായിരുന്നു. എന്നാലിന്ന് രാവും പകലും വൈദ്യുതി ലഭിക്കുന്നില്ല. വിലക്കയറ്റം കൊണ്ട് കേരള ജനത പ്രയാസപ്പെടുമ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം അരൂര്‍ ലോക്കല്‍ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അരൂരില്‍ നടന്ന പരിപാടിയില്‍ ലോക്കല്‍ സെക്രട്ടറി ടി അനില്‍കുമാര്‍ അധ്യക്ഷനായി. കൂടത്താങ്കണ്ടി സുരേഷ്, പി. താജുദ്ദിന്‍, ഒ. രമേശന്‍ എന്നിവര്‍ സംസാരിച്ചു.
















